Flash News

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലത പ്രദര്‍ശനത്തിനവകാശമില്ല- സുപ്രിംകോടതിവിധി അരാജകവാദികള്‍ക്കേറ്റ തിരിച്ചടി

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലത പ്രദര്‍ശനത്തിനവകാശമില്ല- സുപ്രിംകോടതിവിധി അരാജകവാദികള്‍ക്കേറ്റ തിരിച്ചടി
X
IMTHIHAN-SLUG

ടുത്തകാലത്തായി ഏറെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമായ ഒന്നാണ് ഇന്റര്‍നെറ്റിലെ അറപ്പുളവാക്കുന്ന അശ്ലീലതാ പ്രദര്‍ശനം. മിക്കപ്പോഴും നെറ്റ് തുറക്കുമ്പോള്‍ തന്നെ നമ്മെ സ്വാഗതം ചെയ്യുക നാമ മാത്ര വസ്ത്രധാരിണികളും അവരുടെ ഫോണ്‍ നമ്പറുകളുമായിരിക്കും. എത്രത്തോളമെന്നാല്‍ രക്ഷിതാക്കള്‍ക്ക് പഠനാവശ്യാര്‍ത്ഥം പോലും കുട്ടികള്‍ക്കു ഇന്റര്‍നെറ്റ് മനസമാധാനത്തോടെ ധൈര്യസമേതം തുറന്നു നല്‍കാനാവാത്ത അവസ്ഥ. അങ്ങേയറ്റം സഭ്യേതരമായ ഇതില്‍ തന്നെ കുട്ടികളെ ഉപയോഗിച്ചുള്ള രതി വൈകൃതങ്ങളുടെ ഘോഷയാത്രകളും അനവധി. എന്നാല്‍ ഇതിനെതിരെയുളള നീക്കങ്ങള്‍ പലപ്പോഴും മൗലികാവകാശത്തിന്റെ നേര്‍ക്കുളള കയ്യേറ്റമായും പരിഷ്‌കൃത സമൂഹത്തിനു ഭൂഷണമല്ലാത്ത മത മൗലിക വാദമായും ചിത്രീകരിക്കപ്പെട്ടു പോന്നു.

ഈ മനോവൈകൃതം മൗലികാവകാശമായി കാണാനാവില്ലെന്ന സുപ്രിംകോടതി വിധി അശ്ലീലതാ പ്രദര്‍ശനം ഭരണഘടനാദത്തമായ മൗലികാവകാശമായി കാണുന്ന നവ അരാജകവാദികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അശ്ലീലതയും സഭ്യതയും കേന്ദ്രസര്‍ക്കാര്‍ വേര്‍തിരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുട്ടികളെ ഇരകളാക്കാനും പരീക്ഷണ വസ്തുക്കളാക്കാനും ഒരു നിലയ്ക്കും അനുവദിക്കാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുന്നു.
ആര്‍ഷ സംസ്‌കൃതിയുടെ പ്രയോക്താക്കളും ഭാരത സ്ത്രീകളുടെ ഭാവശുദ്ധിമഹാത്മ്യം ഉദ്‌ഘോഷിക്കുന്നവരുമായ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്ലീല-അശ്ലീലങ്ങള്‍ ആപേക്ഷികമാണെന്ന് വാദിച്ചുനോക്കിയെങ്കിലും പരമോന്നത നീതിപീഠം വഴങ്ങിയില്ല.

CHILD ABUSE



അശ്ലീലത എന്നത് നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കോടതി മറുപടി നല്‍കി. മാത്രമല്ല സ്ത്രീവിരുദ്ധത, ഒളിഞ്ഞുനോട്ടം, ലൈംഗികവൈകൃതം തുടങ്ങിവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 292 അശ്ലീലതയെ നിര്‍വചിക്കുന്നതെന്നും വ്യക്തമാക്കിയ കോടതി അശ്ലീലസൈറ്റുകള്‍ നിരോധിക്കാനുള്ള മാര്‍ഗങ്ങളും പരസ്യ അശ്ലീലതാ പ്രദര്‍ശനം തടയുന്നതിനുള്ള മാര്‍ഗങ്ങളും വ്യക്തമാക്കി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നത് അടുത്ത കാലത്തായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വഭവനങ്ങളില്‍ വെച്ചു തന്നെ പീഡനത്തിനിരയാകുന്നവര്‍ മുതല്‍ ആഗോള സെക്‌സ് ടൂറിസത്തിന്റെ ഇരകളായി വരെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കുക മാത്രമല്ല ആ രംഗങ്ങള്‍  വീഡിയോയില്‍ പകര്‍ത്തി കുട്ടികളെയും രക്ഷിതാക്കളെയും മാനസികമായി തകര്‍ക്കുകയും ബഌക്കമെയ്‌ലിങ്ങിലൂടെ പണം തട്ടുകയും ചെയ്യുന്ന ലോക്കല്‍ സംഘങ്ങള്‍ മുതല്‍ രതിവൈകൃതങ്ങളുടെ ആഗോള കച്ചവടക്കാര്‍ വരെ ഈ മേഖലയില്‍ സജീവമാണ്.

[related]

 
Next Story

RELATED STORIES

Share it