അഭിപ്രായ വോട്ടെടുപ്പ് നിരോധിക്കണം: സിപിഐ

ഈറോഡ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായവോട്ടെടുപ്പുകള്‍ നിരോധിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിക്ക് അനുകൂലമായിട്ടാണ് അഭിപ്രായവോട്ടെടുപ്പ് നടത്തുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു. ചില പത്രങ്ങളും ദൃശ്യമാധ്യമങ്ങളും അത്തരം അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് തെറ്റാണെന്ന് പാര്‍ട്ടി തമിഴ്‌നാട് സെക്രട്ടറി ആര്‍ മുത്തുരാശന്‍ പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് കക്ഷികളടങ്ങിയ ജനക്ഷേമ മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it