അഭയ കേസ്: ഹരജികള്‍ വിധി പറയാന്‍ മാറ്റി

സിസ്റ്റര്‍ അഭയ കേസില്‍ ഫാ. ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ടതിനെതിരേ നല്‍കിയ ഹരജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണ വേണ്ടതില്ലെന്നു വ്യക്തമാക്കി വെറുതെ വിട്ടുകൊണ്ടുള്ള സിബിഐ കോടതിയുടെ ഉത്തരവിനെതിരേ സിബിഐയും ജോമോന്‍ പുത്തന്‍പുരയ്ക്കലും നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. കേസില്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റു പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹരജികളിലും ഇതോടൊപ്പം കോടതി വാദം കേട്ടു. തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിയത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍, വിചാരണ നടപടികളില്ലാതെത്തന്നെ ഫാ. ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി വെറുതെ വിടുകയായിരുന്നു. ഒേട്ടറെ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടും വിചാരണയ്ക്ക് വിധേയനാക്കാതെ ഫാ. പൂതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കിയത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫാ. തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ഹരജികള്‍ വിചാരണ കോടതി നേരത്തേ തള്ളിയിരുന്നു.
Next Story

RELATED STORIES

Share it