അഭയ കേസ്; അപ്പീല്‍ നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയലിനെ വിചാരണ കൂടാതെ വിട്ടതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ ന ല്‍കാനുള്ള നടപടി അടിയ ന്തര പ്രാധാന്യത്തോടെ പരിഗണിക്കാന്‍ സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയം സെക്രട്ടറിയുടെ നിര്‍ദേശം. കഴിഞ്ഞ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഫാ. ജോസ് പൂതൃക്കയലിനെ വെറുതെ വിട്ടതിനെതിരേ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാവശ്യപ്പെട്ടു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേന്ദ്ര പേഴ്‌സനല്‍ മന്ത്രാ ലയം സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടി മന്ത്രാലയത്തെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഫാ. ജോസ് പൂതൃക്കയലിനെ വിചാരണ കൂടാതെ കുറ്റവിമുക്തമാക്കിയതിനെതിരേ ജോമോന്‍ പുത്ത ന്‍പുരയ്ക്കല്‍ നല്‍ കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഫാ. ജോസ് പൂതൃക്കയലിനും സിബിഐ ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായി. 18ന് കേസ് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it