അഭയ കേസില്‍ ഹൈക്കോടതി ജഡ്ജി അന്വേഷണം അട്ടിമറിച്ചു: റിട്ട. ജഡ്ജി രഘുനാഥ്

കൊച്ചി: വിവാദമായ സിസ്റ്റര്‍ അഭയ കേസ് അട്ടിമറിക്കാന്‍ ഒരു ഹൈക്കോടതി ജഡ്ജി നേരിട്ട് ഇടപെട്ടിരുന്നതായി റിട്ടയേര്‍ഡ് ജഡ്ജി ബേപ്പൂര്‍ രഘുനാഥ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയ കൊല്ലപ്പെട്ട സ്ഥലത്ത് ലോക്കല്‍ ഇന്‍സ്‌പെക്ഷന്‍ നടത്തിയതായി തന്റെ മുന്നില്‍ വന്ന അഭയ കേസ് ഫയലില്‍ കണ്ടിരുന്നില്ല. തുടര്‍ന്നാണ് സിആര്‍പിസി മുന്നൂറ്റിപ്പത്താം വകുപ്പ് അനുസരിച്ച് പരിശോധന ( ലോക്കല്‍ ഇന്‍സ്‌പെക് ഷന്‍) നടത്താന്‍ അന്ന് എറണാകുളം സിജെഎം ആയിരുന്ന താന്‍ ഉത്തരവിട്ടതെന്ന് രഘുനാഥ് പറഞ്ഞു.
എന്നാല്‍, പിറ്റേദിവസം കോടതിയില്‍ എത്തും മുമ്പുതന്നെ ഹൈക്കോടതിയില്‍ നിന്ന് നിരന്തരം വിളികള്‍ വന്നിരുന്നു. താന്‍ കോടതിയില്‍ എത്തിയ ഉടന്‍ ഹൈക്കോടതി രജിസ്ട്രാര്‍ തന്നെ നേരിട്ട് വിളിക്കുകയും അഭയ കേസിലെ സ്ഥലപരിശോധന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് രഘുനാഥ് പറഞ്ഞു.
കേസില്‍ ഇടപെട്ട ഹൈക്കോടതി രജിസ്ട്രാര്‍ ആയിരുന്ന വ്യക്തി പിന്നീട് ഹൈക്കോടതി ജഡ്ജി ആയെന്നും രഘുനാഥ് ചൂണ്ടിക്കാട്ടി. ഉന്നത നീതിപീഠത്തിന്റെ ഇത്തരം നടപടികള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തുണ്ടായ പല കോടതി വിധികളിലും ജഡ്ജിമാരുടെ രാഷ്ട്രീയം പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it