അഭയാര്‍ഥി പ്രതിസന്ധി; സ്വീഡന്‍ അതിര്‍ത്തി പരിശോധന ശക്തമാക്കി

സ്റ്റോക്‌ഹോം: രാജ്യത്തേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ സ്വീഡന്‍ അതിര്‍ത്തില്‍ പരിശോധന ശക്തമാക്കി. അഭയാര്‍ഥികളുടെ കുത്തൊഴുക്ക് രാജ്യത്തെ ക്രമസമാധാനത്തെ സാരമായി ബാധിച്ചതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 10 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യമാണ് സ്വീഡന്‍. ഈ വര്‍ഷം 1,90,000 അഭയാര്‍ഥികള്‍ എത്തുമെന്നായിരുന്നു ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അഭയാര്‍ഥികള്‍ എത്തുന്നതെന്നും ഇതു ക്രമസമാധാനത്തിനു ഭീഷണിയാവുമെന്നു ഭയപ്പെടുന്നതിനാലാണ് പുതിയ നടപടിയെന്നും ആഭ്യന്തരമന്ത്രി ആന്‍ഡേഴ്‌സ് ജെമാന്‍ അറിയിച്ചു.
അഭയാര്‍ഥി പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിനായി ഇയു, ആഫ്രിക്കന്‍ രാഷ്ട്രത്തലവന്‍മാര്‍ മാള്‍ട്ടയില്‍ യോഗം ചേരുന്നതിനിടെയാണ് സ്വീഡന്റെ പുതിയ നടപടി. അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ഇയു തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it