അഭയാര്‍ഥി പ്രതിസന്ധി; രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണം: ഇയു

പാരിസ്: രണ്ടാം മഹാലോകയുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിന് രണ്ടു മാസത്തിനകം പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്നു യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് യൂറോപ്യന്‍ രാജ്യങ്ങളോടാവശ്യപ്പെട്ടു. സ്ട്രാസ്ബുര്‍ഗിലെ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ക്ക് രണ്ടുമാസത്തില്‍ കൂടുതലലില്ലെന്നു യൂറോപ്യന്‍ നേതാക്കളോട് അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ചില്‍നടക്കുന്ന യൂറോപ്യന്‍ ഉച്ചകോടിക്ക് മുമ്പ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ ഷെന്‍ഗന്‍ ധാരണുടെ തകര്‍ച്ചയായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര സംഘര്‍ഷവും പട്ടിണിയും മൂലമാണ് പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കൂട്ടത്തോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ തുടങ്ങിയത്.
അഭയാര്‍ഥി പ്രവാഹം ആഭ്യന്തസംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. മാര്‍ച്ച് 17, 18 തീയതികളില്‍ നടക്കുന്ന യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയിലെ പ്രധാന വിഷയം അഭയാര്‍ഥി പ്രവാഹമാകും. കഴിഞ്ഞ വര്‍ഷം 3,800 അഭയാര്‍ഥികള്‍ യൂറോപിലേക്കുള്ള പലായനത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it