അഭയാര്‍ഥി പുനരധിവാസം: ന്യൂസിലന്‍ഡിന് ആസ്‌ത്രേലിയയുടെ മുന്നറിയിപ്പ്

കാന്‍ബറ: അഭയാര്‍ഥികളെ തിരിച്ചയക്കാനോ തടവുകേന്ദ്രങ്ങളിലേക്ക് മാറ്റാനോ തയ്യാറാവാതെ രാജ്യത്തിനകത്തു തന്നെ പുനരധിവസിപ്പിക്കുന്ന ന്യൂസിലന്‍ഡിന്റെ നടപടിക്കെതിരേ ആസ്‌ത്രേലിയയുടെ മുന്നറിയിപ്പ്. കൂടുതല്‍ അഭയാര്‍ഥികള്‍ വരാന്‍ ഇത് പ്രോല്‍സാഹനമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ നൗറു ദ്വീപിലെയും ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിലെയും തടവുകേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ആസ്‌ത്രേലിയ തുടര്‍ന്നുപോരുന്ന നടപടി.
അതേസമയം, 267 അഭയാര്‍ഥികളെ നൗറു ദ്വീപിലേക്കയക്കാനുള്ള ആസ്‌ത്രേലിയയുടെ തീരുമാനത്തില്‍, നാളെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാര്‍ക്കം ടേണ്‍ബുള്ളും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയും തമ്മില്‍ ചര്‍ച്ച നടത്തും. നൗറു, പാപ്പുവ ന്യൂഗിനി ദ്വീപുകളില്‍ നിന്നു വര്‍ഷം തോറും 150 അഭയാര്‍ഥികളെ ഏറ്റെടുക്കാമെന്ന് 2013ല്‍ ന്യൂസിലന്‍ഡ് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it