World

അഭയാര്‍ഥി തടങ്കല്‍ കേന്ദ്രം: ആസ്‌ത്രേലിയയില്‍ വന്‍ പ്രതിഷേധം

കാന്‍ബറ: അഭയാര്‍ഥികളെ തടങ്കലില്‍ പാര്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആസ്‌ത്രേലിയയില്‍ ആയിരങ്ങളുടെ പ്രതിഷേധപ്രകടനം. തലസ്ഥാനമായ കാന്‍ബറ, മെല്‍ബന്‍, അദീലെയ്ഡി, ബ്രിസ്ബന്‍, പെര്‍ത്ത് എന്നീ നഗരങ്ങളിലാണ് ശനിയാഴ്ച വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.
കടല്‍മാര്‍ഗം പാപുവാ ന്യൂഗിനിയില്‍ മാനസ് ദ്വീപ്, നൗറു എന്നിവ  ലക്ഷ്യമാക്കിയെത്തുന്ന അഭയാര്‍ഥികളെ ആസ്‌ത്രേലിയ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ആഭയാര്‍ഥി നിയമം കര്‍ശനമാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തിലാണു പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.
ബോട്ട്‌വഴിയെത്തുന്ന അഭയാര്‍ഥികളെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന് 2013ല്‍ ആസ്‌ത്രേലിയ പസഫിക് രാജ്യങ്ങളുമായി ധാരണയിലെത്തിയിരുന്നു. മാനസിലെയും നൗറുവിലെയും തടങ്കല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it