World

അഭയാര്‍ഥി ക്യാംപ് പുനസ്ഥാപിക്കലിന് എതിരേ കോടതി



കാന്‍ബെറ: പാപ്പുവന്യൂ ഗിനിയിലെ മാനസ് ദ്വീപിലെ അഭയാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനെതിരേ കോടതി. ആസ്‌ത്രേലിയ ക്യാംപ് അടച്ചുപൂട്ടിയതിനാല്‍ മറ്റൊരു പുനരധിവാസ സ്ഥലം കണ്ടെത്തുന്നതു വരെ മാനസ് അഭയാര്‍ഥി ക്യാംപിലെ ആളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം ഉന്നയിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പാപ്പുവ ന്യൂ ഗിനി സുപ്രിംകോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് കോടതി നിരാകരിച്ചത്. അതേസമയം, ക്യാംപില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി കോടതി കണ്ടെത്തി. ആസ്‌ത്രേലിയയിലേക്ക് അനധികൃതമായി കടന്നിരുന്ന അഭയാര്‍ഥികളെ പാപ്പുവ ന്യൂ ഗിനിയയിലെ മാനസ് ദ്വീപിലും പസഫിക് ദ്വീപായ നൗറുവിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, പാപ്പുവന്യൂ ഗിനി ദ്വീപിലെ ക്യാംപ് അടച്ചുപൂട്ടണമെന്നു കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ക്യാംപ് പൂട്ടിയത്. ഇതോടെ ഇവിടെ കുടിവെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമമാണ്. കൂടാതെ, വൈദ്യുതിയുമില്ല.
Next Story

RELATED STORIES

Share it