അഭയാര്‍ഥി കരാര്‍: സെനഗല്‍ പൗരന്‍മാര്‍ ഇറ്റലി വിടുന്നു

റോം: അഭയാര്‍ഥി വിഷയത്തില്‍ യൂറോപ്യന്‍ യൂനിയനും ആഫ്രിക്കന്‍ നേതാക്കളും തമ്മിലുണ്ടാക്കിയ വലേറ്റ കരാറിന്റെ ആദ്യപടിയായി ഇറ്റലി സെനഗല്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നു. കരാര്‍ പ്രകാരം യൂറോപ്പിലേക്കുള്ള ആഫ്രിക്കന്‍ കുടിയേറ്റം നിര്‍ത്തുന്നതിന് ഇരുവിഭാഗങ്ങളും തീരുമാനിച്ചിരുന്നു. ഇതിനുപകരമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം കരാര്‍ വ്യവസ്ഥ ചെയ്തിരുന്നു. സെനഗല്‍ പൗരന്‍മാരുടെ വിസ പുതുക്കി നല്‍കുന്നത് ഇറ്റലി നിര്‍ത്തിവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it