അഭയാര്‍ഥി കടത്തുകാരെ നിയന്ത്രിക്കാനുള്ള ദൗത്യം പാളി

ബ്രസ്സല്‍സ്: യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്ത് തടയാനാരംഭിച്ച 'ഓപറേഷന്‍ സോഫിയ' എന്ന ദൗത്യം പരാജയപ്പെട്ടതായി യൂറോപ്യന്‍ യൂനിയന്റെ പ്രഭു സഭ. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ വിജയിപ്പിക്കാന്‍ ദൗത്യത്തിനായില്ല. ദൗത്യത്തിന്റെ ഭാഗമായി കടത്തിനായുപയോഗിക്കുന്ന സുരക്ഷിതമല്ലാത്ത മരബോട്ടുകള്‍ തകര്‍ത്തുകളഞ്ഞെങ്കിലും കടത്തുകാര്‍ പകരമായി റബര്‍ബോട്ടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
മരബോട്ടിനേക്കാള്‍ കൂടുതല്‍ അപകടം വരുത്തുന്നതാണിത്. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് സുരക്ഷിതമല്ലാത്ത ബോട്ട് വഴി അഭയാര്‍ഥികളെ കടത്താന്‍ തുടങ്ങിയതോടെ 2015ലാണ് യൂറോപ്യന്‍ യൂനിയന്‍ ദൗത്യം ആരംഭിച്ചത്. സമുദ്രത്തില്‍ നിരീക്ഷണം നടത്താന്‍ കപ്പലുകളും ബോട്ടുകളും നിയോഗിച്ചു. കടത്തുകാരെ അറസ്റ്റ് ചെയ്തു. കടത്തിനുപയോഗിക്കുന്ന ബോട്ടുകള്‍ പിടിച്ചെടുത്തു. എന്നാല്‍, നടപടികള്‍ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. കള്ളക്കടത്തുകാരും ഇവിടങ്ങളില്‍ സജീവമാണ്. അതേസമയം, ദൗത്യം ആരംഭിച്ചതുമുതല്‍, 14,000ത്തോളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
114 ബോട്ടുകളും പിടിച്ചെടുത്തു. ഇറ്റാലിയന്‍ അധികൃതര്‍ 69 കടത്തുകാരെ അറസ്റ്റ് ചെയ്തു. ദൗത്യത്തില്‍ അഞ്ച് യുദ്ധക്കപ്പലുകളും ഏഴു വിമാനങ്ങളുമാണുള്ളത്.
Next Story

RELATED STORIES

Share it