World

അഭയാര്‍ഥിപ്രവാഹം: ജോര്‍ദാന്‍ അതിര്‍ത്തി തുറക്കണം- യുഎന്‍

ജനീവ: സൈന്യം ആക്രമണം ശക്തമാക്കിയ ദക്ഷിണ സിറിയന്‍ പ്രവിശ്യയായ ദേരയില്‍ നിന്നു പലായനം ചെയ്യുന്ന അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറക്കണമെന്നു യുഎന്‍ മനുഷ്യാവകാശ സമിതിയും അഭയാര്‍ഥി വിഭാഗവും ജോര്‍ദാനോട് ആവശപ്പെട്ടു.
കഴിഞ്ഞയാഴ്ച സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ 2,70,000 പേര്‍ ദേരയില്‍ നിന്നു പലായനം ചെയ്തതായി യുഎന്‍ അറിയിച്ചു. 40,000 സിറിയക്കാര്‍ അതിര്‍ത്തി കടക്കാനായി ജോര്‍ദാന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ജോര്‍ദാനില്‍ ആറര ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്.
Next Story

RELATED STORIES

Share it