അഭയാര്‍ഥികള്‍ ചുണ്ടുകള്‍ തുന്നിക്കെട്ടി പ്രതിഷേധിച്ചു

ഏതന്‍സ്: വടക്കന്‍ യൂറോപ്പിലേക്കു കടക്കുന്നതിനിടെ ഗ്രീസ്-മാസിഡോണിയ അതിര്‍ത്തിയില്‍ കുടുങ്ങിയ ആയിരത്തോളം അഭയാര്‍ഥികളില്‍ ഒരുസംഘം നിരാഹാരസമരം ആരംഭിച്ചു. ഇറാന്‍കാരും കുര്‍ദുകളുമുള്‍പ്പെടെ അഞ്ചു പേര്‍ ചുണ്ടുകള്‍ കൂട്ടിത്തുന്നിയാണ് സമരത്തിലേര്‍പ്പെട്ടത്.
ബാല്‍ക്കന്‍ രാജ്യങ്ങള്‍ സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ കടത്തിവിടുകയും സാമ്പത്തിക കുടിയേറ്റക്കാരാണെന്നു ചൂണ്ടിക്കാട്ടി ഇറാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ തടഞ്ഞുവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം.
ഇഡോമെനി അതിര്‍ത്തിയില്‍ കുടുങ്ങിയ ഇവര്‍ സൂചിയും നൂലും കൊണ്ട് ചുണ്ടുകള്‍ പരസ്പരം തുന്നിച്ചേര്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയില്‍ കുടുങ്ങിയവരില്‍ ചിലര്‍ ഗ്രീസിലേക്കു തന്നെ തിരിച്ചുപോവാനിരിക്കുകയാണെന്നു പോലിസ് പറഞ്ഞു.
യുദ്ധം അഭയാര്‍ഥികളാക്കിയവരെ മാത്രമേ സ്വീകരിക്കൂ എന്നു ക്രൊയേഷ്യയും മാസിഡോണിയയും സ്ലോവേനിയയും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it