അഭയാര്‍ഥികള്‍ ഗ്രീക്ക് അതിര്‍ത്തിയിലെ ക്യാംപുകളിലേക്ക് മടങ്ങുന്നു

ഏതന്‍സ്: രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മാസിഡോണിയ അതിര്‍ത്തിയിലെ താല്‍ക്കാലിക അധിവാസ മേഖലയിലേക്ക് അഭയാര്‍ഥികള്‍ തിരിച്ചുവരുന്നതായി ഗ്രീക്ക് അധികൃതര്‍ അറിയിച്ചു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങളില്ലാത്ത അതിര്‍ത്തി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കഴിഞ്ഞദിവസം മുറിച്ചുകടന്നിരുന്നു. കഴിഞ്ഞരാത്രി ഗ്രീസിലെ അതിര്‍ത്തി ഗ്രാമമായ ഹാമിലോയില്‍ തങ്ങിയ 200 പേരില്‍ 30 പേര്‍ മാത്രമാണ് ഇപ്പോള്‍ അവിടെ കഴിയുന്നതെന്ന് പോലിസ് അറിയിച്ചു. ബാക്കിയുള്ളവര്‍ ഇഡോമെനിയിലുള്ള ക്യാംപിലേക്ക് മടങ്ങി. രണ്ടാഴ്ചയായി 1400ലധികം പേര്‍ ഈ ക്യാംപില്‍ കഴിയുന്നുണ്ട്.
ഇവരെ അതിര്‍ത്തി കടന്ന് യൂറോപ്യന്‍ ഹൃദയഭൂമിയിലേക്ക് പോകുന്നതിന് മാസിഡോണിയ അനുവദിക്കുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it