അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയെ പാഠമാക്കണമെന്ന് ഇയു

വിയന്ന: അഭയാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് ഇയു വിദേശകാര്യ-സുരക്ഷാവിഭാഗ മേധാവി ഹെര്‍ബെര്‍ട്ട് ക്രൗസ്. വിയന്നയിലെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് അഭയാര്‍ഥികളെ കൈകാര്യം ചെയ്തു ശീലമുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികള്‍ രാജ്യത്തെത്തിയിരുന്നു. അതുകൊണ്ട് അഭയാര്‍ഥികളെ എങ്ങനെ സംയോജിപ്പിക്കണമെന്നും അവരെയെങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇന്ത്യ പഠിച്ചു. ഇയുവും ഇന്ത്യയുടെ നയങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഇന്ത്യയുമായി ചേര്‍ന്ന് സംയുക്ത അജണ്ട കൊണ്ടുവരും. അത് ഇരുവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യും- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it