അഭയാര്‍ഥികളുടെ വരവ് തടയുന്ന ബില്‍ വൈറ്റ്ഹൗസ് വീറ്റോ ചെയ്യും

വാഷിങ്ടണ്‍: യുഎസിലേക്ക് അഭയാര്‍ഥികളുടെ വരവ് താല്‍ക്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ബില്‍ വൈറ്റ്ഹൗസ് വീറ്റോ ചെയ്യാന്‍ നീക്കം. അഭയാര്‍ഥികളുടെ വരവ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാവില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ ഉറപ്പു നല്‍കുന്നതുവരെ ഇവരുടെ വരവ് തടയണമെന്നായിരുന്നു ബില്ലിന്റെ ആവശ്യം. ഇത് മാതൃരാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നു രക്ഷതേടിയെത്തുന്നവരെ സഹായിക്കുന്നത് തടയുന്ന നിയമമാണെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെ ബില്‍ വീറ്റോ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
സെര്‍ബിയയും മാസിഡോണിയയും അഭയാര്‍ഥികള്‍ക്കുള്ള പ്രവേശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു. സിറിയ, അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ മാത്രമേ സെര്‍ബിയയിലൂടെ ഉത്തര യൂറോപ്പിലേക്കു കടക്കാന്‍ അനുവദിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം മുതലാണ് സെര്‍ബിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നത് തെളിയിക്കുന്ന രേഖകള്‍ ഉള്ളവരെ മാത്രമേ രാജ്യത്തേക്കു പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളൂ.
Next Story

RELATED STORIES

Share it