അഭയകേസ്; അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് സിബിഐ കോടതി

തിരുവനന്തപുരം: അഭയ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. കേസ് തീര്‍പ്പാക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് അറിവില്ലായ്മകൊണ്ടാണെന്ന് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രധാന തൊണ്ടിമുതലുകള്‍ നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ ടി മൈക്കിളിനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ ഇന്നലെ വിധിപറയുമെന്നാണ് കോടതി നേരെത്തേ അറിയിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നുകാട്ടി ഈമാസം 12ലേക്കു കേസ് മാറ്റി.
Next Story

RELATED STORIES

Share it