Flash News

അബ്രാഹ്മണരുടെ ശാന്തി നിയമനം : സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന്



തിരുവനന്തപുരം: അബ്രാഹ്മണരെ ശാന്തിമാരായി നിയമിച്ചതിനെ തുടര്‍ന്നുള്ള സമര പരിപാടികളില്‍ നിന്നു യോഗക്ഷേമ സഭ പിന്‍മാറണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.പുരോഗമന ആശയങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത ചരിത്രമുള്ള ഈ പ്രസ്ഥാനം ഇത്തരമൊരു നിലപാടെടുത്തതു ശരിയായില്ല. ദലിതരെ ശാന്തിമാരായി നിയമിച്ച സംഭവം രാജ്യത്താകമാനം സ്വാഗതം ചെയ്യപ്പെട്ട ഒന്നാണ്. യോഗക്ഷേമസഭ മാത്രമാണ് ഇതിനെതിരേ നിലപാടുമായി രംഗത്തെത്തിയതും. പ്രമുഖരടങ്ങിയ ബോര്‍ഡ് അഭിമുഖത്തിലൂടെയാണു ശാന്തിമാരെ തിരഞ്ഞെടുത്തത്. ഇതിനെതിരേ സമരം നടത്തുന്ന യോഗക്ഷേമസഭ നിലപാടു മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it