World

അബ്ബാസ്് പെന്‍സിനെ ബഹിഷ്‌കരിക്കും

ഗസ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്് യുഎസ് വൈ—സ് പ്രസിഡന്റ് മൈക് പെന്‍സുമായി  കൂടിക്കാഴ്ച നടത്തില്ല. ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്്. ഡിസംബര്‍ 19ന് പെന്‍സ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തേ വൈറ്റ്ഹൗസ് അറിയിച്ചിരുന്നത്്. ഫലസ്തീന്റെ വിവിധ പ്രദേശങ്ങളില്‍ നാലാംദിവസവും പ്രതിഷേധമിരമ്പി. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലേം, ഗസ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തു. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനെ ക്കുറിച്ചാലോചിക്കാന്‍ ഫലസ്തീന്‍ നേതാക്കള്‍ റാമല്ലയില്‍ പ്രത്യേക യോഗം ചേര്‍ന്നു.കിഴക്കന്‍ ജറൂസലേമിലെ വ്യാപാര കേന്ദ്രമായ സലാഹുദ്ദീനില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനെതിരേ ഇസ്രായേലി പോലിസ് സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫലസ്തീന്‍ നിയമനിര്‍മാണ സഭാംഗം ജിഹാദ് അബൂ സനൈദ് ഉള്‍പ്പെടെ 13 പേരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടുണ്ട്്്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുപേരും വെടിവയ്പില്‍ രണ്ടു പേരും  കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it