അബ്ദുസ്സലാം സുല്ലമി നിര്യാതനായി

എടവണ്ണ: പ്രമുഖ ഹദീസ് പണ്ഡിതനും മുജാഹിദ് നേതാവും ഗ്രന്ഥകാരനുമായ എ അബ്ദുസ്സലാം സുല്ലമി നിര്യാതനായി. മുജാഹിദ് സ്ഥാപക നേതാവായിരുന്ന പരേതനായ എ അലവി മൗലവിയുടെയും പി സി ഫാത്തിമക്കുട്ടിയുടെയും മകനായി 1950 ജൂണ്‍ ഒന്നിന് എടവണ്ണയിലാണ് ജനനം. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദിന്റെ സഹോദരനാണ്. ഖുര്‍ആന്‍, സ്വഹീഹുല്‍ ബുഖാരി, രിയാളുസ്വാലിഹീന്‍ തുടങ്ങിയവയുടെ പരിഭാഷയും വ്യാഖ്യാനവും ഉള്‍പ്പെടെ 94 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 30 വര്‍ഷം എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപക ജോലി രാജിവച്ചശേഷമാണ് ജാമിഅയില്‍ എത്തുന്നത്. വ്യാഴാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ട് ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുല്ലമി ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. ഭാര്യ: അസ്മാബി ടീച്ചര്‍. മക്കള്‍: മുനീബ, മുജീബ, മുഫീദ, മുബീന്‍. മരുമക്കള്‍: നജീബ് , ജുനൈദ്, അനസ്, റാനിയ . സഹോദരങ്ങള്‍: അബൂബക്കര്‍ വൈത്തിരി, അബ്ദുല്ല നദ്‌വി, മുജീബ് റഹ്മാന്‍, മുബാറക് , ജമീല ടീച്ചര്‍, റഹ്മാബി.മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിച്ച്  നാളെ രാവിലെ ഖബറടക്കും
Next Story

RELATED STORIES

Share it