Flash News

അബ്ദുള്‍ ഹക്കീം വധക്കേസ് : നുണപരിശോധന തുടങ്ങി



കൊച്ചി: പയ്യന്നൂര്‍ അബ്ദുള്‍ ഹക്കീം വധക്കേസില്‍ കുറ്റാരോപിതരായ പ്രതികള്‍ക്ക് നുണപരിശോധന തുടങ്ങി. കേസിലെ പ്രതികളിലൊരാളായ കെ പി അബ്ദുള്‍ നാസറിനെ (54) ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി.അബ്ദുള്‍ നാസറിന് പുറമെ കേസിലെ മറ്റ് പ്രതികളായ കെ അബ്ദുള്‍ സലാം(72), എ ഇസ്മായില്‍(48), മുഹമ്മദ് റഫീക്ക്(45) എന്നിവരെയും അടുത്ത ദിവസം പോളിഗ്രാഫിന് വിധേയരാക്കും. നാല് പ്രതികളെയും പോളിഗ്രാഫിനും നാര്‍ക്കോ അനാലിസിസിനും ബ്രെയിന്‍ മാപ്പിങിനും വിധേയരാക്കാന്‍ എറണാകുളം സിജെഎം കോടതി സിബിഐക്ക് നേരത്തേ അനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it