Flash News

അബ്ദുല്‍ ഹക്കീം കൊലപാതകം : പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്തു



കൊച്ചി: പയ്യന്നൂരിലെ കൊറ്റി ജുമാമസ്ജിദിലെ ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കെ മമ്പലത്തെ അബ്ദുല്‍ഹക്കീമിനെ കൊലപ്പെടുത്തിയ കേസി ല്‍ അറസ്റ്റിലായ പ്രതികളെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ കൊറ്റി ജുനി വില്ല കിഴക്കേപുരയില്‍ കെ പി അബ്ദുല്‍നാസര്‍ (53), കൊറ്റി ഏലാട്ട വീട്ടില്‍ കെ അബ്ദുല്‍സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പയ്യന്നൂര്‍ പഞ്ചനക്കാട് ഇഎംഎസ് മന്ദിരത്തിന് സമീപം മഹ്മൂദ് മന്‍സിലില്‍ എ പി മുഹമ്മദ് റഫീഖ് (43) എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഈമാസം 17 വരെ റിമാന്‍ഡ് ചെയ്തത്.  റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഹാജരാക്കിയപ്പോഴാണ് കോടതി ഇവരെ വീണ്ടും റിമാന്‍ഡ് ചെയ്തത്.



[related]
Next Story

RELATED STORIES

Share it