Flash News

അബ്ദുല്‍ റഷീദിന്റെ പ്രമോഷന്‍ ; കെയുഡബ്ല്യുജെ കത്തുനല്‍കി



തിരുവനന്തപുരം: മാതൃഭൂമി ലേഖകന്‍ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി ഡിവൈഎസ്പി അബ്ദുല്‍റഷീദിനെ പോലിസ് സൂപ്രണ്ടായി പ്രമോഷന്‍ നല്‍കി ക്രൈംബ്രാഞ്ചില്‍ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സിബിഐ അറസ്റ്റിനുശേഷം സസ്‌പെന്‍ഷനിലായ അബ്ദുല്‍റഷീദിനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. പ്രതിയായ മറ്റൊരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വീസിനു പുറത്താണ്. ഉണ്ണിത്താന്‍ കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞിട്ടില്ല. റഷീദിന് പ്രമോഷന്‍ നല്‍കിയത് ക്രമം തെറ്റിച്ചാണെന്നും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it