Flash News

അബ്ദുല്‍ ഖാസി ദസ്‌നാവിക്ക് ഗൂഗഌന്റെ ആദരം



ന്യൂഡല്‍ഹി: ഉര്‍ദു കവിയും ബഹുഭാഷാ പണ്ഡിതനുമായ അബ്ദുല്‍ ഖാസി ദസ്‌നാവിയുടെ 87ാം പിറന്നാളിനു ഗൂഗഌന്റെ ആദരവ്. ഡൂഡ്‌ലില്‍ ദസ്‌നാവിയുടെ ചിത്രം ചേര്‍ത്തും ഗൂഗ്ള്‍ എന്ന് ഉര്‍ദുവില്‍ എഴുതിയുമാണു ഗൂഗഌന്റെ ആദരവ്. ഗൂഗ്ള്‍ ആര്‍ട്ടിസ്റ്റ് പ്രഭാ മല്യ വരച്ച ചിത്രമാണ് ഗൂഗ്ള്‍ ഹോം പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1930ല്‍ ബിഹാറിലെ നളന്ദ ജില്ലയിലെ ദസ്‌നാവി ഗ്രാമത്തിലാണു ദസ്‌നാവിയുടെ ജനനം. 2011 ജൂലൈ ഏഴിനു ഭോപാലിലായിരുന്നു അന്ത്യം. ഉര്‍ദു സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു ശക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ദസ്‌നാവിയെന്നു ഗൂഗഌന്റെ ഡൂഡ്‌ലി ല്‍ പേജില്‍ പറയുന്നു. അഞ്ച് പതിറ്റാണ്ടിനിടയ്ക്കു സാഹിത്യജീവിതം ആരംഭിച്ച് അദ്ദേഹം നോവല്‍, ജീവചരിത്രങ്ങള്‍, കവിത, പുരാവസ്തുകള്‍ എന്നിവയെ സംബന്ധിച്ച് ഉര്‍ദു കൃതികള്‍ രചിച്ചിട്ടുണ്ട്. 'ഹയാത്ത് ഇ അബുല്‍ കലാം ആസാദ്' അദ്ദേഹത്തിന്റെ ജീവചരിത്ര കൃതിയിലെ മാസ്റ്റര്‍ പീസാണ്. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ മൗലാന ആസാദിനെക്കുറിച്ചുള്ള ജീവചരിത്രമാണ്. അജ്‌നാബി ഷഹര്‍, അല്ലാമ ഇഖ്ബാല്‍ ഭോപാല്‍ മെയിന്‍, ബച്ചോന്‍ കാ ഇഖ്ബാ ല്‍, ഭോപാല്‍ അവര്‍ ഗലീബ്, ഏക് ഷഹര്‍ പഞ്ച് മഷ്ഹരീസ്, തലാഷ് ഇ ആസാദ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ഭോപാല്‍ സാഫിയ കോളജിലെ ഉര്‍ദു വിഭാഗം മേധാവിയായിരുന്നു ദസ്‌നാവി. 1990 ലെ വിരമിക്കലിന് ശേഷം അദ്ദേഹം നിരവധി ആദരണീയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പലരും പ്രശസ്ത പണ്ഡിതന്‍മാരാണ്.
Next Story

RELATED STORIES

Share it