malappuram local

അബ്ദുറബ്ബിനെ നഗരസഭകള്‍ കൈവിട്ടപ്പോള്‍ തുണച്ചത് പഞ്ചായത്തുകള്‍

പരപ്പനങ്ങാടി: മന്ത്രി അബ്ദുറബ്ബിന് വിജയം കൈ പിടിയിലൊതുക്കാന്‍ സഹായിച്ചത് പഞ്ചായത്തുകള്‍. വോട്ടിങ് ആരംഭിച്ചു തുടങ്ങിയത് മുതല്‍ പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളും നന്നമ്പ്ര, തെന്നല പഞ്ചായത്തുകളിലും ലീഡ് ചെയ്യുന്നതിന് വേണ്ടത്ര മുസ്‌ലിംലീഗിന് സാധിച്ചിരുന്നില്ല. ഈ സമയങ്ങളിലൊക്കെ ഇടത് സ്വതന്ത്രന്‍ നിയാസിനായിരുന്നു മുന്‍തൂക്കം. ഈ വാര്‍ത്ത വന്നതോടെ മുസ്‌ലിംലീഗണികള്‍ പോലും മണ്ഡലം നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് എടരിക്കോട്, പെരുമണ്ണ, പഞ്ചായത്തുകള്‍ ലീഗിന്റ രക്ഷയ്‌ക്കെത്തിയത്.
ഇതോടെ ചിത്രം അബ്ദുറബ്ബിന് അനുകൂലമാകാന്‍ തുടങ്ങുകയായിരുന്നു.സ്വന്തം തട്ടകമായ പരപ്പനങ്ങാടി പോലും കൈവിട്ടത് റബ്ബിന്റെ പരാജയം തന്നെയാണ്. ഹാര്‍ബര്‍ രാഷട്രീയം പൂര്‍ണമായി ലീഗിനെതിരെയായി മാറിയപ്പോള്‍, കുടിവെളളം, പുര പദ്ധതി തിരുരങ്ങാടി, തെന്നല ഭാഗങ്ങളെ ലീഗില്‍ നിന്ന് അകറ്റി മുപ്പതിനായിരവും, അതിലധികവും ഭൂരിപക്ഷം നല്‍കിയ മണ്ഡലം കഷ്ടിച്ചെങ്കിലും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ലീഗ്.
മുസ്‌ലിംലീഗിന്റെ തട്ടകം വിറപ്പിക്കാന്‍ നിയാസിന് കഴിഞ്ഞു. ചെറു പാര്‍ട്ടികളില്‍ നാലാം സ്ഥാനത്ത് എത്താനായതാണ് എസ്ഡിപിഐയുടെ വിജയം.
62,927 വോട്ടുകളാണ് പി കെ അബ്ദുറബിനു ലഭിച്ചത്. 6,043 വോട്ടിന്റെ ലീഡ്. നിയാസ് പുളിക്കലകത്ത് 56,884 നേടി. ബിജെപി സ്ഥാനാര്‍ഥി പി വി ഗീതാ മാധവന്‍ 8,046 വോട്ട് നേടി.
കെ സി നസീര്‍ (എസ്ഡിപിഐ) 2,748, മാളിയാട്ട് അബ്ദുറസാഖ് ഹാജി (പിഡിപി)1,902, മിനു മുംതാസ് (വെല്‍ഫെയര്‍പാര്‍ട്ടി) 1,270, നിയാസ് പാറോളി (സ്വതന്ത്രന്‍)541, ഹനീഫ(സ്വതന്ത്രന്‍)294, നിയാസ് താഴത്തേതില്‍ (്‌സ്വതന്ത്രന്‍) 181, യൂനുസ് സലീം പൂഴിത്തറ( സിപിഐഎം എല്‍റെഡ് സ്റ്റാര്‍)93 വോട്ടുകള്‍ ലഭിച്ചു. നോട്ടയ്ക്ക് ഇവിടെ 630 വോട്ടുകളാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it