അബൂബക്കര്‍ സിദ്ദിഖിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവാര്‍ഡ്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ പശ്ചിമ സിങ്ഭും ജില്ലാ കലക്ടറായ മലയാളി ഉദ്യോഗസ്ഥന്‍ അബൂബക്കര്‍ സിദ്ദിഖിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബെസ്റ്റ് ഇലക്ടറല്‍ പ്രാക്ടീസസ് അവാര്‍ഡ്. മാവോയിസ്റ്റ് സ്വാധീന മേഖലയായ പശ്ചിമ സിങ്ഭും ജില്ലയില്‍ 2014ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കുറ്റമറ്റ രീതിയില്‍ നടത്തിയതിനാണ് സിദ്ദിഖിനെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്.
2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ 20 ഓളം ബൂത്തുകളില്‍ മാവോയിസ്റ്റു ഭീഷണി മൂലം വോട്ടെടുപ്പ് നടന്നിരുന്നില്ല. എന്നാല്‍, കഴിഞ്ഞ തവണ ചിലയിടങ്ങളില്‍ 80 ശതമാനം വരെ പോളിങ് രേഖ പ്പെടുത്തിയിരുന്നു. ആറാമത് ദേശീയ വോട്ടിങ് ദിനമായ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡ് സമ്മാനിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സിദ്ദീഖിയും ചടങ്ങില്‍ സംബന്ധിക്കും. അബൂബക്കര്‍ സിദ്ദിഖ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയാണ്.
Next Story

RELATED STORIES

Share it