Flash News

അബൂബക്കര്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി പൂര്‍ണ വിശ്വാസമെന്ന് റഷ്യ



മോസ്‌കോ: ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്നു പൂര്‍ണ വിശ്വാസമുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ആര്‍ഐഎ വാര്‍ത്താ ഏജന്‍സി.സിറിയയിലെ റഖയില്‍ വച്ച് ബഗ്ദാദിയെ വ്യോമാക്രമണത്തില്‍ വധിച്ചതായി കഴിഞ്ഞയാഴ്ച റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നില്ല. റഷ്യയുടെ അവകാശവാദം യുഎസ് തള്ളിയിരുന്നു. ഇറാഖ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it