World

അബൂബക്കര്‍ അല്‍ ബഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്നു റിപോര്‍ട്ട്

വാഷിങ്ടന്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്നും എന്നാല്‍  വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയില്‍ സിറിയയിലെ റഖ്ഖയിലുണ്ടായ വ്യോമാക്രമണത്തിലാണ് പരിക്കേറ്റത്.  അഞ്ചു മാസത്തോളം ബഗ്ദാദിക്കു സംഘടനയുടെ നേതൃത്വത്തില്‍ ദൈനംദിനം ഇടപെടാന്‍ കഴിയാതെ വന്നിരുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് 28നു നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദിയെ കൊലപ്പെടുത്തിയതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ബഗ്ദാദി കൊല്ലപ്പെട്ടെന്നു പലതവണ വ്യാജ വാര്‍ത്ത വന്നതിനാല്‍ റഷ്യയുടെ വാദങ്ങള്‍ക്കു കാര്യമായ പിന്തുണ ലഭിച്ചില്ല. സംഭവത്തില്‍ വ്യക്തമായ തെളിവു നല്‍കാന്‍ റഷ്യക്കു കഴിഞ്ഞില്ല.വ്യോമാക്രമണം നടത്തിയതായി റഷ്യ പറയുന്ന ദിവസത്തോട് ചേര്‍ന്നാണ് ഇപ്പോള്‍ സിഎന്‍എന്‍ റിപോര്‍ട്ടില്‍ ബഗ്ദാദിക്ക് പരിക്കേറ്റതായി പറയുന്ന സമയവും. എന്നാല്‍, ആരു നടത്തിയ വ്യോമാക്രമണത്തിലാണ് ബഗ്ദാദിക്ക് പരിക്കേറ്റതെന്നു റിപോര്‍ട്ടില്‍ വ്യക്തമല്ല. ദിവസം കൃത്യമായി വ്യക്തമാക്കാത്തതിനാല്‍ റഷ്യന്‍ ആക്രമണത്തിലാണോ യുഎസ് സഖ്യകക്ഷികളുടെ ആക്രമണത്തിലാണോ പരിക്കേറ്റതെന്നു വ്യക്തമല്ല. റഖ്ഖയില്‍ വ്യോമാക്രമണം നടന്നപ്പോള്‍ ബഗ്ദാദി അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ വിശ്വസനീയമായ വിവരം അമേരിക്കന്‍ രഏജന്‍സികള്‍ക്കു ലഭിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ഐഎസ് തടവില്‍ നിന്നു പുറത്തിറങ്ങിയവരില്‍ നിന്നും വടക്കന്‍ സിറിയയിലെ അഭയാര്‍ഥികളില്‍ നിന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്.പരിക്കുകളെത്തുടര്‍ന്ന് സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ ബഗ്ദാദിക്കു കഴിഞ്ഞിരുന്നില്ല. ആ സമയത്താണ് ഇറാഖ് നഗരമായ മൗസില്‍ ഐഎസില്‍ നിന്നു സൈന്യം തിരിച്ചുപിടിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it