അബൂദബിയില്‍ ഇസ്രായേല്‍ ഊര്‍ജോല്‍പാദന കേന്ദ്രം തുറക്കുന്നു

തെല്‍ അവീവ്: യുഎഇ തലസ്ഥാനമായ അബൂദബിയില്‍ ഇസ്രായേലിന്റെ പുനരുല്‍പാദന -ഊര്‍ജ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നു. രാജ്യത്ത് ആദ്യ ഇസ്രായേല്‍ സംരംഭമാണിത്. ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലവില്‍ നയതന്ത്രബന്ധമില്ല.
ഇന്റര്‍നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി (ഇആര്‍ഇഎന്‍) എന്ന പേരിലാണ് ഇസ്രായേല്‍ അബൂദബിയില്‍ പുതിയ കേന്ദ്രം തുറക്കുന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഇമ്മാനുവല്‍ നാഹ്‌ഷോണ്‍ അറിയിച്ചു.
അതേസമയം, പുതിയ ദൗത്യത്തിലൂടെ ഇസ്രായേലും യുഎഇയും നയതന്ത്രബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുവെന്ന വാര്‍ത്ത വക്താവ് നിഷേധിച്ചു. അന്താരാഷ്ട്രതലത്തില്‍ അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം മാത്രമായിരിക്കുമിത്.
ഇസ്രായേല്‍ നയതന്ത്ര പ്രതിനിധികളെയായിരിക്കും ഐആര്‍ഇഎന്‍എയുടെ അധികാരം ഏല്‍പ്പിക്കുകയെന്നും യുഎഇ വിദേശകാര്യമന്ത്രാലയത്തെ ആയിരിക്കില്ലെന്നും വക്താവ് അറിയിച്ചു.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ആരംഭിക്കുന്നതായോ പുനരാരംഭിക്കുന്നതായോ ഇസ്രായേല്‍ ഓഫിസ് തുറക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് യുഎഇ വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it