Flash News

അബുസലീമിന്റെ കൂടെ സമയം ചെലവഴിക്കണമെന്ന്ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന്‍



ഭോപാല്‍: ജയിലില്‍ കഴിയുന്ന അധോലോക നേതാവ് അബുസലീമിന്റെ കൂടെ സമയം ചെലവഴിക്കാന്‍ അനുമതി തേടി ഉന്നത ഉദ്യോഗസ്ഥന്‍. അബുസലീമിന്റെ ജീവിതം സംബന്ധിച്ച് പുസ്തകം എഴുതുന്നതിനായാണ് ഉദ്യോഗസ്ഥന്‍ അനുമതി ആവശ്യപ്പെട്ടത്. 2005ല്‍ പോര്‍ച്ചുഗലില്‍ നിന്നു നാടുകടത്തിയ സലീമിനെതിരേ ഇന്ത്യയില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. നവി മുംബൈ തലോജ ജയിലിലാണ് സലീം ഇപ്പോള്‍. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നിയാസ് അഹമ്മദ് ഖാനാണ് ലൗ ഡിമാന്റ് ബ്ലഡ് എന്ന പേരില്‍ ഇപ്പോള്‍ അബുസലീമിന്റെ ജീവിതത്തെ കുറിച്ച് പുസ്തകമെഴുതാന്‍ ഒരുങ്ങുന്നത്. ഇതിനായി ഒരുമാസത്തെ അവധിക്ക് ഇദ്ദേഹം അപേക്ഷ നല്‍കി. സലീമിന്റെ കൂടെ തലോജ ജയിലില്‍ ചെലവഴിച്ച് പുസ്തകമെഴുത്ത് പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. സലീമിന്റെ ജയിലില്‍ താമസിച്ച് മോണിക ബേദിയുമായുള്ള ബന്ധമടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരം അറിയേണ്ടതുണ്ടെന്നും നിയാസ് അഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഈ നോവല്‍ തീര്‍ച്ചയായും ഒരു ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഈ നോവല്‍ 80 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും പൂര്‍ത്തീകരണത്തിനായി അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അതിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it