Flash News

അബുദബി മരീനയില്‍ തീ പിടുത്തം : 8 ബോട്ടുകള്‍ കത്തി നശിച്ചു

അബുദബി മരീനയില്‍ തീ പിടുത്തം : 8 ബോട്ടുകള്‍ കത്തി നശിച്ചു
X
adh-marina-fire

അബുദബി:  ഇന്നലെ രാവിലെ അബുദബി മരീനയിലെ ബോട്ട് ക്ലബ്ബിലുണ്ടായ തീപിടുത്തില്‍ 8 ബോട്ടുകള്‍ കത്തി നശിച്ചു. ഫയര്‍ ഫൈറ്റിംഗ് ബോട്ടിന്റെ ഹെലികോപ്റ്ററിന്റെയും സഹായത്തോടെ തീ അണക്കാനായി. 9 അഗ്നിശമന ടീമാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നത്. തീപിടുത്തത്തില്‍ ആളപായം സംഭവിച്ചിട്ടില്ല.
സമീപത്തുണ്ടായിരുന്ന ബോട്ടുകള്‍ക്ക് തീപടരാതെ അണക്കാന്‍ ശ്രമിക്കുന്നത് നിരീക്ഷിക്കാനായി യു.എ.ഇ. ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദും സംഭവ സ്ഥലത്ത് എത്തിയിരുന്നു. തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it