Gulf

അബുദബിയില്‍ വന്‍ തീപിടുത്തം 16 കടകള്‍ കത്തി നശിച്ചു

അബുദബി: ഇന്നലെ വൈകിട്ട് അബുദബി ബനിയാസ് സൂഖിലുണ്ടായ തീ പിടുത്തത്തില്‍ 16 കടകള്‍ കത്തി നശിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകളെ ഉടനെ തന്നെ മാറ്റിയതിനാല്‍ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് കേപ്റ്റന്‍ അബ്ദുല്ല അല്‍ തമീമി വ്യക്തമാക്കി.

ഹെലികോപ്റ്ററും തീ അണക്കാനായി എത്തിയിരുന്നു.തീ പിടുത്തത്തിന്റെ കാരണം കണ്ട് പിടിക്കാനായി അന്യേഷണം ഊര്‍ജ്ജിതമാക്കിയതായും കേപ്റ്റന്‍ വ്യക്തമാക്കി. തീ അണക്കാനായി പൊതുജനങ്ങളും ഏറെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it