Flash News

'അബീര്‍ ' ഗിന്നസ്സ് ബുക്കില്‍ ഇടം നേടി

അബീര്‍  ഗിന്നസ്സ് ബുക്കില്‍ ഇടം നേടി
X


ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഗിന്നസ്സ് ബുക്കില്‍ ഇടം നേടി.ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് 4500ല്‍ അധികം വിദ്യര്‍ത്ഥികളെ പങ്കെടുപ്പിച്ച്  ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ലോഗോ തീര്‍ത്തതിനാലാണ് ലോക ഗിന്നസ്സ് ബുക്കിലേക്ക് പ്രവേശനം ലഭിച്ചത്. ലോക പ്രമേഹ ദിനത്തിന്റെ ലോഗോ മാതൃകയിലാണ് മനുഷ്യ ചിത്രം തീര്‍ത്തത്.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് മുഖ്യ അതിഥിയായിരുന്നു.
ആദ്യ അവസാനം വരെ പരിപാടി നിരീക്ഷിച്ച്‌കൊണ്ടിരുന്ന ലോക ഗിന്നസ്സ് ബുക്ക് പ്രതിനിധി ഹൊദ കച്ചബ് ഔദ്യാഗിക പ്രഖ്യാപനം നടത്തി. 2015ല്‍ ഇറാഖില്‍ നിര്‍മ്മിച്ച മനുഷ്യ ചിത്രത്തിന്റെ ലോക റെക്കോഡ് പിന്‍ന്തള്ളിയാണ്  അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളും ജേതാക്കളായത്. വൈസ് കോണ്‍സുല്‍ മുഹമ്മദ് ഷ ആലം,അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് സയ്യിദ് മസ്ഊദ് ഹെഡ്മാസ്റ്റര്‍ നൗഫല്‍ പാലക്കോത്ത് സ്‌കൂള്‍ ചെയര്‍മാന്‍ ആസിഫ് ദാവൂദി എന്നിവര്‍ പുതിയ നേട്ടത്തെ കുറിച്ച് ആശംസകള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it