Flash News

അബഹയില്‍ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ഖബറടക്കി

അബഹയില്‍ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ഖബറടക്കി
X


അബഹ: അബഹയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതി ജല്‍സീന റാഫിയുടെ  മൃതദേഹം  വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. അല്‍ രാജി പള്ളിയില്‍ വെച്ച് ജുമുഅ ക്ക് ശേഷം ജനാസ നമസ്‌കാരം നടത്തി. പിന്നീട് അബഹ അല്‍ ശറഫ് കബര്‍സ്ഥാനില്‍ മറവു ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ അബഹയില്‍  മലയാളി വീട്ടമ്മ മങ്കട  വടക്കാങ്ങര  തടുത്തിലകുണ്ട് മേലേടത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ ജല്‍സീന (24)  വാഹനാപകടത്തില്‍ മരിച്ചത്.
ഭര്‍ത്താവും മക്കളുമൊന്നിച്ച് ഉംറ നിര്‍വഹിച്ച്  തിരിച്ച് വരുന്നവഴി രാത്രി അബഹ ദര്‍ബ്  റോഡ് ചുരത്തില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ തെറ്റായ ദിശയില്‍ വന്ന സ്വദേശി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. സംഭവത്തില്‍ സ്വദേശി പൗരനും ജല്‍സീനയും മരിച്ചു.  ഗുരുതരമായ മരിക്കേറ്റ ഭര്‍ത്താവ് മുഹമ്മദ് റാഫി അബഹ െ്രെപവറ്റ്  ഹോസ്പിറ്റലില്‍  സുഖം പ്രാപിച്ച് വരുന്നു. ഒപ്പമുണ്ടായിരുന്ന കുടുംബ സുഹൃത്ത് ഷമീറും മക്കളായ ഖദീജ റന (4), ഫഹദ് (3) എന്നിവര്‍ കാര്യമായ പരിക്കുകള്‍ ഒന്നും ഇല്ലാതെ അത്ഭുതകരമായി  രക്ഷപ്പെട്ടു.
അവധിക്ക്  പോകുന്നതിന്റെ മുന്നോടിയായി ഉംറ നിര്‍വഹിച്ച് നാട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു ഇവര്‍. 14  വര്‍ഷമായി അബഹ യമനിയയില്‍  ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് റാഫി. അഞ്ച്  വര്‍ഷമായി ജല്‍സീന ഭര്‍ത്താവുമൊന്നിച്ച് അബഹയില്‍ ആയിരുന്നു താമസം. ഒരു വര്‍ഷം മുന്‍പാണ്  അവസാനമായി ഇവര്‍ നാട്ടില്‍ പോയി വന്നത്.
മരണവിവരമറിഞ്ഞ്  ബുറൈദയില്‍ ജോലിനോക്കുന്ന പിതാവ് തിരൂര്‍ക്കാട്
ചോലക്കാട്ട് തൊടി അബൂബക്കര്‍, റാഫിയുടെ സഹോദരി, സഹോദരി ഭര്‍ത്താവ് അബ്ദുല്‍ ജലീല്‍, മറ്റ് കുടുംബങ്ങളും  അബഹയില്‍ എത്തിയിരുന്നു.  റംലത്താണ് മരിച്ച ജല്‍സീനയുടെ മാതാവ്.  സഹോദരി ജിഷാന ഷെറിന്‍  വിദ്യാര്‍ത്ഥിനിയാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മറ്റ് സഹായങ്ങള്‍ക്കും കുടുംബങ്ങളും സംഘടനകളും സുഹൃത്തുക്കളും രംഗത്തുണ്ടായിരുന്നു.
Next Story

RELATED STORIES

Share it