അബനി റോയി അത്യാസന്ന നിലയില്‍

ന്യൂഡല്‍ഹി: ആര്‍എസ്പി കേന്ദ്രസെക്രട്ടറിയേറ്റ് അംഗവും യുടിയുസി ജനറല്‍ സെക്രട്ടറിയുമായ അബനി റോയിയെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ആദ്യം റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികില്‍സ ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്ന് കരോള്‍ബാഗിലെ ബിഎല്‍കെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ വെന്റിലേറ്ററിലാണുള്ളത്.
Next Story

RELATED STORIES

Share it