Idukki local

അബദ്ധത്തില്‍ വീടു മാറിക്കയറിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചു



കഞ്ഞിക്കുഴി: സുഹൃത്തിന്റെ വീടെന്ന് കതുതി വീടുമാറി കയറിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചു. രക്ഷപെടാന്‍ യുവാവ് തെങ്ങില്‍ കയറി പിന്നീട് ഇറങ്ങാന്‍ കഴിയാതെയായതോടെ നാട്ടുകാരും യുവാവും ഒരുപോലെ കുഴങ്ങി. സംഭവമറിഞ്ഞ് കഞ്ഞിക്കുഴി പോലിസും ഫയര്‍ഫോഴ്‌സും എത്തി യുവാവിനെ സുരക്ഷമായി താഴെയിറക്കിയപ്പോഴാണ് ഇരുകൂട്ടര്‍ക്കും സമാധാനമായത്. ഞായറാഴ്ച രാവിലെ 10ന് പഴയരികണ്ടം എഫ്.സി കോ ണ്‍വെന്റിന് സമീപത്തായിരുന്നു സംഭവം.രാജക്കാട് പന്നാരക്കുന്നേല്‍ കുട്ടായി(40)യാണ് നാട്ടുകാരെ ഭയന്ന് തെങ്ങില്‍ കയറിയത്. പത്ത് വര്‍ഷം മുമ്പ് ഇയാള്‍ പഴയരിക്കണ്ടത്ത് സുഹൃത്തിന്റെ വീട്ടില്‍ വന്നിരുന്നു. ആ ഓര്‍മ്മയില്‍ സുഹൃത്തിനെ തേടി മറ്റെരു വീട്ടില്‍ കയറി.അതിക്രമിച്ച് വീട്ടില്‍ കയറിയ ഇയാള്‍ കള്ളനാണെന്ന ധാരണയില്‍ വീട്ടുകാര്‍ ബഹളം വെച്ചു.നാട്ടുകാര്‍ ഇയാളെ ഓടിച്ചു.ഓട്ടത്തിനിടയില്‍ രക്ഷപ്പെടാന്‍ ഇയാള്‍ കോണ്‍വെന്റെ തെങ്ങില്‍ കയറുകയായിരുന്നുഎഴുപത് അടി ഉയരമുള്ള തെങ്ങില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ ഇയാള്‍ കുടുങ്ങി.ഇതോടെ യുവാവ് തെങ്ങിന് മുകളില്‍ ഇരുപ്പുറപ്പിച്ചു.നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കഞ്ഞിക്കുഴി എസ്.ഐ ലോറന്‍സിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി ഇയാളെ അനുനയിപ്പിച്ച് പിന്നീട് വടം ഉപയോഗിച്ച് കെട്ടി ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് താഴെയിറക്കിയത്.ഇതിനിടയില്‍ ഇയാള്‍ അബോധാവസ്ഥയിലുമായി.
Next Story

RELATED STORIES

Share it