Flash News

അഫ് സല്‍ ഗുരു അനുസ്മരണത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചത് പുറത്തു നിന്നെത്തിയവര്‍

അഫ് സല്‍ ഗുരു അനുസ്മരണത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചത് പുറത്തു നിന്നെത്തിയവര്‍
X
kanhaiya-kumar-jnu-speech

ന്യൂഡല്‍ഹി:  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഫെബ്രുവരി 9ന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് പുറത്തു നിന്ന് വന്നവരാണെന്ന് സര്‍വ്വകലാശാല നിയോഗിച്ച ഉന്നതതല അന്വേഷണ സംഘം.

മുദ്രാവാക്യം വിളിച്ചത് ജെഎന്‍യുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അല്ലെന്നും പുറത്തു നിന്നുള്ളവരെ സര്‍വ്വകലാശാലക്കകത്ത് പ്രവേശിക്കാന്‍ അനുവാദം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സര്‍വ്വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍ക്ക് ആര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും അഞ്ചംഹ ഉന്നതതല കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഭാഗമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആദ്യം ഭാഗത്ത് കമ്മിറ്റിയുടെ കണ്ടെത്തലുകളും രണ്ടാമത്തേത് ശുപാര്‍ശകളുമാണ്.  [related]
Next Story

RELATED STORIES

Share it