Second edit

അഫ്‌സ്പ

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഒരു നിയമമാണ് ആംഡ് ഫോഴ്‌സസ് (സ്‌പെഷ്യല്‍ പവേഴ്‌സ്) ആക്റ്റ് അഥവാ അഫ്‌സ്പ. സൈന്യത്തിനു പ്രത്യേകാധികാരങ്ങള്‍ അനുവദിക്കുന്ന ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇറോം ശര്‍മിള വര്‍ഷങ്ങളോളം സമരം ചെയ്തത്. നാഗാലാന്‍ഡിലും അരുണാചല്‍പ്രദേശിലും മേഘാലയയിലും കശ്മീരിലുമെല്ലാം ഈ പ്രത്യേകാധികാര നിയമമുണ്ട്. അതിന്റെ പിന്‍ബലത്തില്‍ സൈന്യം അധികാര ദുര്‍വിനിയോഗം നടത്തുന്നുമുണ്ട്. ഈ നിയമത്തിനെതിരായി ജനകീയസമരങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ച ജീവന്‍ റെഡ്ഡി കമ്മീഷന്‍ തന്നെയും നിയമം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടതാണ്. പക്ഷേ, സൈന്യം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാത്തതിനാല്‍ നിയമം നിലനില്‍ക്കുകയും അതിക്രമങ്ങള്‍ തുടര്‍ന്നുപോവുകയും ചെയ്യുന്നു എന്നതാണ് അവസ്ഥ.
അഫ്‌സ്പ ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അരുണാചല്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി നിനോങ് എറിങ് ആണ് പ്രസ്തുത നിയമം എടുത്തുകളയണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തിലേറെക്കാലമായി സംസ്ഥാനത്ത് ഈ നിയമം നിലനില്‍ക്കുന്നു. എന്നിട്ടെന്ത് ഗുണമാണുണ്ടായത് എന്നാണ് എറിങ് ചോദിക്കുന്നത്. സൈന്യം അഫ്‌സ്പ ദുരുപയോഗം ചെയ്യുന്നതിനാല്‍ ജനങ്ങള്‍ക്ക് കഷ്ടപ്പാടും പ്രയാസവും ഉണ്ടാവുന്നു എന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല.  അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സുപ്രധാനമായ ആവശ്യമാണ് അഫ്‌സ്പ പിന്‍വലിക്കണം എന്നുള്ളത്. പക്ഷേ, പൊതുസമൂഹത്തിന് അതൊരു പ്രശ്‌നമാവുന്നില്ല എന്നതാണ് സങ്കടകരം.
Next Story

RELATED STORIES

Share it