അഫ്‌സ്പ അനാവശ്യമാണെന്ന് ചിദംബരം കരുതിയിരുന്നു

അഫ്‌സ്പ  അനാവശ്യമാണെന്ന് ചിദംബരം  കരുതിയിരുന്നു
X
chidambaram-info

ന്യൂഡല്‍ഹി: കശ്മീരിലും മണിപ്പൂരിലും പ്രാബല്യത്തിലുള്ള വിവാദനിയമം അഫ്‌സ്പ പിന്‍വലിക്കാന്‍ മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം ആഗ്രഹിച്ചിരുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സിന്റെ ജമ്മുകശ്മീര്‍ മുന്‍ അധ്യക്ഷനുമായ സൈഫുദ്ദീന്‍ സോസ്. എന്നാല്‍, ചിദംബരത്തിന് തന്റെ അഭിപ്രായം നടപ്പാക്കാനായില്ല. ജമ്മുകശ്മീരില്‍ നിന്ന് എത്രയും പെട്ടെന്ന് അഫ്‌സ്പ പിന്‍വലിക്കണമെന്നും സോസ് അഭിപ്രായപ്പെട്ടു.
അഫ്‌സ്പ പിന്‍വലിക്കുന്ന കാര്യം പലപ്പോഴായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരവുമായി താന്‍ സംസാരിച്ചിരുന്നു. പ്രസ്തുത നിയമം അനാവശ്യമാണെന്നായിരുന്നു ചിദംബരത്തിന്റെയും അഭിപ്രായം. നിയമം രാജ്യത്തിനു ചീത്തപ്പേരുണ്ടാക്കിയെന്നും ചിദംബരം കരുതി.
തന്റെ സഹപ്രവര്‍ത്തകരെ മുഴുവന്‍ അഫ്‌സ്പ പിന്‍വലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ചിദംബരത്തിനായി. എന്നാല്‍, പ്രതിരോധ മന്ത്രാലയത്തെ ഇതു ബോധ്യപ്പെടുത്താന്‍ ചിദംബരത്തിനു കഴിഞ്ഞില്ലെന്നും സോസ് പറഞ്ഞു. സാധാരണക്കാര്‍ക്കു മേല്‍ സൈന്യത്തിന് നിരുപാധിക സ്വാതന്ത്ര്യം നല്‍കുന്ന വിവാദ നിയമമായ അഫ്‌സ്പ രാജ്യത്ത് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന നിയമങ്ങളിലൊന്നാണ്. മന്ത്രി പദവി ഒഴിഞ്ഞശേഷം പലപ്പോഴായി പി ചിദംബരം അഫ്‌സ്പയ്‌ക്കെതിരായ തന്റെ നിലപാടു പരസ്യമാക്കിയിരുന്നു.  [related]
Next Story

RELATED STORIES

Share it