Flash News

അഫ്‌സല്‍ ഗുരു വധം: കോണ്‍ഗ്രസ് മാപ്പു പറയാന്‍ തയ്യാറാകുമോ?

അഫ്‌സല്‍ ഗുരു വധം:  കോണ്‍ഗ്രസ് മാപ്പു പറയാന്‍ തയ്യാറാകുമോ?
X
ന്യൂഡല്‍ഹി : പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട അഫസല്‍ ഗുരുവിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹത്തെ തൂക്കിലേറ്റരുതായിരുന്നുവെന്നുമുള്ള മുന്‍ ആഭ്യന്തരമന്ത്രിയും  കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നു.

chidambaram-info യു പി എ സര്‍ക്കാര്‍ അഫ്‌സല്‍ ഗുരുവിനെ ധൃതിപിടിച്ച് തൂക്കിലേറ്റിയത് ഹിന്ദുത്വപ്രീണനത്തിനും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടിയായിരുന്നെന്ന പ്രതിയോഗികളുടെ നേരത്തെയുള്ള ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് ചിദംബരത്തിന്റെ പ്രതാവനയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷാവേളയില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്നില്ലെങ്കിലും കാബിനറ്റില്‍ ഉയര്‍ന്ന പദവിയിലിരുന്ന ഒരംഗത്തിനു പോലും അന്ന് മന്ത്രിസഭയെടുത്ത തീരുമാനം ശരിയാണെന്ന അഭിപ്രായമില്ലായിരുന്നു എന്നു വരുന്നത് ആ തീരുമാനത്തിന്റെ ധാര്‍മികതയെയാണ് ചോദ്യം ചെയ്യുന്നത്.

[related]ചിദംബരം തന്റെ അഭിപ്രായപ്രകടനം നേരത്തെ നടത്തിയിരുന്നുവെങ്കില്‍ തന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷപ്പെടുമായിരുന്നുവെന്ന അഫ്‌സലിന്റെ ഭാര്യ തബസുമിന്റെ അഭിപ്രായം അസഹിഷ്ണുതാവിരുദ്ധ കാംപയിനുകളിലൂം രാജ്യത്തെ കാംപസുകളിലെ ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലും അണിചേര്‍ന്നു കോണ്‍ഗ്രസ്സും രാഹുലും ഇപ്പോള്‍ പ്രകടിപ്പിക്കുന്ന ന്യൂനപക്ഷ പ്രേമവും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങളും വെറും പൊള്ളയാണെന്നും ഭരണത്തിലിക്കുമ്പോള്‍ അവരും ഫാഷിസ്റ്റു ശക്തികളും ഒരേ തൂവല്‍ പക്ഷികളാണെന്നുമാണ് ഇതേക്കുറിച്ച് ഇടതു മതേതര ജനാധിപത്യശക്തികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. മറിച്ചാണെങ്കില്‍ സുവര്‍ണക്ഷേത്ര വിഷയത്തിലും ബാബരി മസ്ജിദ് വിഷയത്തിലും  ചെയ്തതുപോലെ തെറ്റു പറ്റിയെന്നേറ്റു പറയാന്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി തയാറാകുമോയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ചോദ്യം.

bjp-CARD



Next Story

RELATED STORIES

Share it