അഫ്‌സല്‍ ഗുരുവിന്റെ മകന് 95 ശതമാനം മാര്‍ക്ക്

ശ്രീനഗര്‍: മൂന്നുവര്‍ഷം മുമ്പ് തൂക്കിലേറ്റപ്പെട്ട പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ മകന് 10ാംക്ലാസ് പരീക്ഷയില്‍ മിന്നും ജയം. ജമ്മുകശ്മീര്‍ സ്‌കൂള്‍ പരീക്ഷാബോര്‍ഡ് നടത്തിയ പരീക്ഷയിലാണ് ഗാലിബ് ഗുരുവിന് 95 ശതമാനം മാര്‍ക്ക് ലഭിച്ചത്. 500ല്‍ 474 മാര്‍ക്ക് നേടിയ ഗാലിബിന് അഞ്ചു വിഷയങ്ങളില്‍ എ1 ഗ്രേഡുണ്ട്.
കശ്മീരി സംഘടനകള്‍ കൂട്ടത്തോടെ ഗാലിബിന് അഭിനന്ദനവുമായെത്തിയതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയമായി.
തൂക്കിലേറ്റുന്നതുവരെ പിതാവ് ചെയ്ത കുറ്റമെന്തായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നെന്ന് ഗാലിബ് പറഞ്ഞു. പിതാവ് 13 വര്‍ഷമായി ജയിലില്‍ കഴിയുന്നത് എന്തിനെന്നു ബോധ്യപ്പെട്ടിരുന്നില്ല. കൊലപാതക കേസിലാണ് അറസ്റ്റിലായതെന്നായിരുന്നു കരുതിയത്. സോവോറിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഗാലിബ് പറഞ്ഞു. മകന് 10 മാസം പ്രായമുള്ളപ്പോഴാണ് അഫ്‌സല്‍ ഗുരുവിനെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it