Flash News

അഫ്‌സല്‍ ഗുരുവിനെ തുക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിച്ചു; ജെഎന്‍യു വിദ്യാര്‍ത്ഥിയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം

അഫ്‌സല്‍ ഗുരുവിനെ തുക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിച്ചു; ജെഎന്‍യു വിദ്യാര്‍ത്ഥിയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം
X
afzal-guru

ന്യൂഡല്‍ഹി:  പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ വാര്‍ഷികം ആചരിച്ചതിന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവിനെതിരേ രാജ്യദ്രോഹക്കുറ്റം. ജെഎന്‍യു സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹായാ കുമാറിനെയാണ് ഇന്നു ഉച്ചയ്ക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തി ക്യാംപസില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലും കോളജിലും മഫ്തിയില്‍ എത്തിയ പോലിസ് റെയ്ഡ് നടത്തിയാണ് കന്‍ഹായാ അറസ്റ്റ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് വാര്‍ഷികം ആചരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ കഴിഞ്ഞ ദിവസം പോലിസ് രാജ്യദ്രോഹക്കുറ്റത്തിനെതിരേ കേസ്സെടുത്തിരുന്നു.

അതിനിടെ ജെഎന്‍യു പ്രഫസര്‍  അലി ജാവേദ്, മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസര്‍ എസ്എആര്‍ ഗിലാനി എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇരുവര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു. ഡല്‍ഹി പ്രസ് ക്ലബ്ബില്‍  ഇന്ത്യക്കെതിരായ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പ്രസ് ക്ലബ്ബ് ഭാരവാഹികളാണ് പരാതി നല്‍കിയത്.   അതിനിടെ ഇന്ത്യയെ അപമാനിക്കാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രകടനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം നടത്തുന്നവര്‍ക്കെതിരേ കഠിനമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ആരെങ്കിലും രാജ്യത്തിനെതിരായി മുദ്രാവാക്യം വിളിക്കുകയോ രാജ്യത്തിന്റെ ഐക്യത്തിന് ചോദ്യമാവുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്തുകയോ ചെയ്താല്‍ അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it