Flash News

അഫ്‌സല്‍ ഗുരുവല്ല രോഹിത് വെമ്യുലയാണ് മാതൃകയെന്ന് കനയ്യ

ന്യൂഡല്‍ഹി : തന്റെ മാതൃക അഫ്‌സല്‍ ഗുരുവല്ല രോഹിത് വെമ്യുലയാണെന്ന് ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യകുമാര്‍. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് ദേശവിരുദ്ധരാകാന്‍ കഴിയില്ലെന്നും അക്കാര്യത്തില്‍ നികുതിദായകരുടെ പണം സുരക്ഷിതമാണെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കനയ്യ പറഞ്ഞു.
ഫെബ്രുവരി 9ന് നടന്ന സംഭവങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും കനയ്യ പറഞ്ഞു.
നടന്നത് രാജ്യദ്രോഹമാണോ എന്ന് കോടതിക്കു വിടുകയാണ്. എന്നാല്‍ ഗുരുതരമായ രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കരുത്്്. ജെഎന്‍യുവിനെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നതായും കനയ്യ ആരോപിച്ചു.
Next Story

RELATED STORIES

Share it