അഫ്‌റാസുല്‍ ഖാന്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയെന്ന്യുവ ജനതാദള്‍-യു

അഫ്‌റാസുല്‍ ഖാന്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയെന്ന്യുവ ജനതാദള്‍-യു
X
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മൃഗീയമായി കൊല്ലപ്പെട്ട അഫ്‌റാസുല്‍ ഖാന്‍ സംഘപരിവാരം പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് യുവ ജനതാദല്‍ യു ( ശരത് യാദവ്). ജീവനു വേണ്ടി കൊലപാതകിയുടെ കാലില്‍ വീണ് കേണപേക്ഷിച്ചിട്ടും കൊലപ്പെടുത്തി കത്തിച്ചുകളഞ്ഞ അഫ്‌റാസുലിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടാത്തത് അദ്ഭുതകരമാണെന്ന് ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പറഞ്ഞു.



ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഫ്‌റാസുലിന്റെ കുടുംബത്തെ കാണുകയും ഇവിടുത്തെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാരം കാണുകയും വേണം. ആവശ്യത്തിനു തൊഴിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ വീടുകളോ വഴികളോ ഇല്ലാത്ത ജനങ്ങള്‍ പ്രതീക്ഷകളോടെ ഇതരസംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്, അഫ്‌റാസുലിന്റെ മരണശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഭയചകിതരായ ജനങ്ങള്‍ കൂട്ടത്തോടെ തിരിച്ചുവരികയാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ അഫ്‌റാസുലിന്റെ കുടുംബത്തോട് മാപ്പുപറയുകയും സഹായധനം വര്‍ധിപ്പിക്കുകയും വേണം. യുവജനതാദള്‍ (യു) സംഭവത്തെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സയ്യദ്പുരിലെത്തിയ സലീം മടവൂര്‍ അഫ്‌റാസുലിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും സഹായധനം കൈമാറുകയും ചെയ്തു. കുടുംബവും നാട്ടുകാരും നടത്തുന്ന നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സലീം മടവൂര്‍ ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it