Flash News

അഫ്‌റാസുല്‍ ഖാന്റെ കൊലജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട്‌

ജെയ്പൂര്‍: പശ്ചിമ ബംഗാളില്‍ നിന്നു രാജസ്ഥാനിലെ രാജ്‌സമന്ദിലേക്കു കുടിയേറിയ തൊഴിലാളിയായ മുഹമ്മദ് അഫ്‌റാസുല്‍ഖാന്റെ വധത്തെ പോപുലര്‍ ഫ്രണ്ട് രാജസ്ഥാന്‍ സംസ്ഥാന ഘടകം ശക്തമായി അപലപിച്ചു. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. കൊലപാതകത്തിനു പിന്നാലെ രാജ്‌സമന്ദിലെത്തിയ പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘം അഫ്‌റാസുലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. ഐജി അശോക് ശ്രീവാസ്തവ, എസ്പി മനോജ് കുമാര്‍, ജില്ലാ കലക്ടര്‍ പ്രേംചന്ദ് ബറുവ എന്നിവരെക്കണ്ട് കൊലപാതകത്തിനു പ്രേരണ നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.  ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ലൗ ജിഹാദ് എന്ന വ്യാജ പ്രചാരണമാണു കൊലപാതകത്തിനു പിന്നലെന്നു സംഘടന ആരോപിച്ചു. സംസ്ഥാനത്ത് ഇത്തരത്തില്‍ ഒമ്പതു മാസത്തിനിടെ നടക്കുന്ന നാലാമത്തെ കൊലയാണിത്. ഏപ്രില്‍ മൂന്നിനു കന്നുകാലി കര്‍ഷകന്‍ പെഹ്‌ലുഖാനെ കൊന്നു. പ്രതാപ്ഗഡില്‍ ജൂണ്‍ 16നു സഫര്‍ഖാന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് ആരോപിച്ച് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗോവിന്ദ്ഗഡില്‍ ഉമര്‍ഖാനെന്ന കന്നുകാലി വ്യാപാരിയെ വെടിവച്ച് കൊന്നു മൃതദേഹം റെയില്‍പ്പാളത്തില്‍ തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it