World

അഫ്ഗാന്‍ സര്‍ക്കാരുമായി രഹസ്യചര്‍ച്ച: യുഎസിന്റെ വാദം താലിബാന്‍ തള്ളി

കാബൂള്‍: വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാരുമായി രഹസ്യചര്‍ച്ച നടത്തിയെന്ന യുഎസിന്റെ അവകാശവാദം താലിബാന്‍ തള്ളി.  യുഎസിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു താലിബാന്‍ വക്താവ്  സെയ്ബുല്ലാ മുജാഹിദ് വ്യക്തമാക്കി.
മേഖലയില്‍ യുഎസിന്റെ പരാജയത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരുമായി രഹസ്യ ചര്‍ച്ച നടത്തിയതായി അഫ്ഗാനിലെ യുഎസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സന്‍ അവകാശപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it