World

അഫ്ഗാന്‍ സര്‍ക്കാരുമായി താലിബാന്‍ ചര്‍ച്ച നടത്തി: യുഎസ്‌

കാബൂള്‍: വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരുമായി രഹസ്യ ചര്‍ച്ച നടത്തിയതായി യുഎസ്. വിദേശ സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും ചര്‍ചയില്‍ പങ്കെടുത്തതായും അഫ്ഗാനിലെ യുഎസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സന്‍ അറിയിച്ചു.
കഴിഞ്ഞ ഫ്രെബുവരിയില്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ്ഗനി താലിബാനെ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുകയാണെങ്കില്‍ താലിബാനെ രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കാമെന്നു ഗനി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അതിനോടു താലിബാന്‍ പ്രതികരിച്ചിരുന്നില്ല.
മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ട നിക്കോള്‍സന്‍ ആരെല്ലാമാണു ചര്‍ച്ചയില്‍ പങ്കെടുത്തതെന്നു വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞദിവസം അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടരിന്നു. തലസ്ഥാനത്തെ പോലിസ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തവും താലിബാന്‍ ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it