Cricket

അഫ്ഗാന്‍ താരം മുഹമ്മദ് ഷഹ്‌സാദിന് രണ്ട് മല്‍സരത്തില്‍ വിലക്ക്

അഫ്ഗാന്‍ താരം മുഹമ്മദ് ഷഹ്‌സാദിന് രണ്ട് മല്‍സരത്തില്‍ വിലക്ക്
X


ദുബയ്: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പങ്കെടുക്കുന്ന അഫ്ഗാനിസ്താന്‍ ടീമിന് തിരിച്ചടി നല്‍കി സൂപ്പര്‍ താരം മുഹമ്മദ് ഷഹ്‌സാദിന് വിലക്ക്. സിംബാബ്‌വെയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ബാറ്റുവച്ച് പിച്ചില്‍ അടിച്ചതിനെത്തുടര്‍ന്നാണ് ഷഹ് സാദിനെതിരേ ഐസിസിയുടെ നടപടി. ഷഹ് സാദ് കുറ്റക്കാരനാണെന്ന് മാച്ച് റഫറി ഡേവിഡ് ജൂക്കസ് വിധിയെഴുതിയതോടെ മാച്ച് ഫീയുടെ 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ശിക്ഷയായി നല്‍കുകയായിരുന്നു. നേരത്തെ 3 ഡീമെറിറ്റ് പോയിന്റുകള്‍ അക്കൗണ്ടിലുണ്ടായിരുന്ന ഷഹ്‌സാദിന് ഇതോടെ മൊത്തത്തില്‍ 4 ഡീമെറിറ്റ് പോയിന്റുകളാവുകയും. അത് രണ്ട് മത്സര സസ്‌പെന്‍ഷനിലേക്ക് നയിക്കുകയുമായിരുന്നു.2016 ല്‍ യുഎഇയ്‌ക്കെതിരേ നടന്ന മല്‍രത്തില്‍ മോശം പെരുമാറ്റത്തിന് മാച്ച്ഫീയുടെ 100 % തുക പിഴയും, 3 ഡീമെറിറ്റ് പോയിന്റുകളും താരത്തിന് ലഭിച്ചിരുന്നു. സസ്‌പെന്‍ഷനെത്തുടര്‍ന്ന് ഹോങ്കോങ്ങുമായും നേപ്പാളുമായും നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ താരത്തിന് നഷ്ടമാവും.
Next Story

RELATED STORIES

Share it