World

അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനു നേരെ ആക്രമണം

കാബൂള്‍: അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനു നേരെ വെടിവയ്പും ബോംബ്് ആക്രമണവും. അതീവ സുരക്ഷയുള്ള ആഭ്യന്തര മന്ത്രാലയത്തിനടുത്തെത്തിയ അക്രമികള്‍ ബോംബ് സ്‌ഫോടനം നടത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റു.
അക്രമികളുമായുള്ള ഏറ്റുമുട്ടല്‍ രണ്ടു മണിക്കൂര്‍ നിണ്ടുനിന്നതായി സൈന്യം അറിയിച്ചു. കാബൂളിന് നേരെ ആക്രമണം നടത്തുമെന്നു താലിബാന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ആക്രമണം. മന്ത്രാലയത്തിന്റെ ആദ്യത്തെ പ്രവേശന കവാടത്തിലാണു കാര്‍ ബോംബ് ആക്രമണമുണ്ടായത്. തുടര്‍ന്ന് 10ഓളം തോക്കുധാരികള്‍ അകത്തേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാമത്തെ കവാടത്തിലേക്കു കടക്കുന്നതിനു മുമ്പ് അക്രമികളെ വെടിവച്ചു കൊന്നതായും അവര്‍ക്കു മന്ത്രാലയത്തിനകത്തേക്കു പ്രവേശിക്കാനായിട്ടില്ലെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞമാസം അവസാനം കാബൂളിലുണ്ടായ ആക്രമണത്തില്‍ ഒമ്പതു മാധ്യമ പ്രവര്‍ത്തകരടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it